മക്കയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥിനികൾ മരിച്ചു


മക്കയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥിനികൾ മരിച്ചു. റവാൻ, റീഫാൻ എന്നിവരാണ് മരിച്ചത്. മക്കയിലെ ഫോർത്ത് റിങ് റോഡിൽ ഉമ്മുൽ−ഖുറ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിനികളുമായി പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. 

മഴയെത്തുടർന്ന് വാൻ ഒരു ഇലക്ട്രിക് പോസ്‌റ്റിൽ ഇടിച്ച് തകരുകയായിരുന്നു. സുരക്ഷാ അധികാരികളും റെഡ് ക്രസൻ്റ് ടീമുകളും ഉടൻ തന്നെ അപകടസ്‌ഥലത്ത് എത്തി മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ കൊണ്ടുപോകുകയും, പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.

article-image

fghgfh

You might also like

  • Lulu Exchange
  • Straight Forward

Most Viewed