റിയാദ് എയർലൈൻസ് ഉടനെത്തും

സൗദിയുടെ പുതിയ എയർലൈനായ റിയാദ് എയർലൈൻസ് സമീപ ഭാവിയിൽ പ്രവർത്തന സജ്ജമാകുമെന്ന് സൗദി ഇന്‍വെസ്റ്റ്‌മെന്റ് മന്ത്രി ഖാലിദ് അൽഫാലിഹ് പറഞ്ഞു. കമ്പനിയുടെ പ്രവർത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ലോകത്തെ നൂറ് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സർവീസുകള്‍ക്കാണ് റിയാദ് എയർ തുടക്കം കുറിക്കുക. ഇതിനായി അത്യാധുനിക സംവിധാനങ്ങളോട് കൂടിയ മോഡേൺ വിമാനങ്ങളാണ് തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബോയിംഗ് എയർക്രാഫ്റ്റ് കമ്പനിയുമായി ചേർന്നാണ് വിമാനങ്ങള്‍ വാങ്ങുന്നത്. പദ്ധതി ഏവിയേഷന്‍ വ്യാവസായത്തെ പ്രാദേശികവൽക്കരിക്കുന്നതിനും കൂടുതൽ തൊഴിൽ സാധ്യതകള്‍ കണ്ടെത്തുന്നതിനും വഴിയൊരുക്കും. ഒപ്പം രാജ്യത്തെ അലൂമിനിയം വ്യവസായത്തെ ഇതുമായി ബന്ധിപ്പിക്കുന്നതിനും ഈ മേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
gdgd