യാത്രക്കാരുടെ തിരക്ക്; നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് ദുബൈ എയർപോർട്ട്


യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനാൽ നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് ദുബൈ എയർപോർട്ട്. നേരത്തേ ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കി തിരക്ക് കുറക്കാൻ സഹകരിക്കണമെന്നും അധികൃതർ നിർദേശിച്ചു. 2019ന് ശേഷം വിമാനത്താവളങ്ങളിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന സമയമാണ് ഈവർഷത്തെ ബലി പെരുന്നാൾ അവധിക്കാലം. അടുത്തദിവസങ്ങളിൽ വൻ തിരക്കാണ് യു എ ഇയിലെ മിക്ക വിമാനത്താവളങ്ങളിലും അനുഭവപ്പെടുക. ഈ സാഹചര്യത്തിൽ നാലു മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കണമെന്ന് വിമാകമ്പനികളും വിമാനത്താവളവും നിർദേശിക്കുന്നു. സിറ്റി ചെക്ക് ഇൻ സംവിധാനമുള്ള എയർ ലൈനുകളിൽ യാത്ര ചെയ്യുന്നവർ നേരത്തേ ലേഗുജകൾ അത്തരം കേന്ദ്രങ്ങളിൽ ഏൽപിച്ച് ചെക്ക് ഇൻ നടപടികൾ നേരത്തേ പൂർത്തിയാക്കണം. ഓൺലൈൻ ചെക്ക് ഇൻ സൗകര്യവും പ്രയോജനപ്പെടുത്തണം. യാത്രാരേഖകൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. 12 വയസിന് മുകളിൽ പ്രായമുള്ളവർ ദുബൈ വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റ് ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. 

അബൂദബിയിൽ വിമാനകമ്പനികളിൽ വീട്ടിലെത്തി ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കാനും സംവിധാനം ഏർപ്പെടുത്തുന്നുണ്ട്.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed