സൗദി വിമാനത്താവളത്തില്‍ മദ്യ കുപ്പികളുമായി യാത്രക്കാരി പിടിയില്‍

സൗദി ജിദ്ദ കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ മദ്യ കുപ്പികളുമായി യാത്രക്കാരി പിടിയിൽ. വിമാനത്തില്‍ വന്നിറങ്ങിയ ഒരു ഏഷ്യന്‍ വംശജയില്‍ നിന്നുമാണ് വിദേശ മദ്യകുപ്പികള്‍ പിടിച്ചെടുത്തതെന്ന് വിമാനത്താവള കസ്റ്റംസ് മേധാവി അബ്ദുല്ലാ അല്‍ ഫല്ലായ് അറിയിച്ചു. വസ്ത്രത്തിനുള്ളില്‍ 5 കുപ്പികളുമായാണ് വനിത പിടിയിലായത്.
രാജ്യത്തിനുള്ളിലേക്കു കടത്താന്‍ ശ്രമിക്കവേയാണ് കസ്റ്റംസിലെ വനിതാ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്.