വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍: എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്ന് മനോഹര്‍ പരീക്കര്‍


ന്യൂഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രഖ്യാപനത്തില്‍ അസംതൃപ്തരായ സൈനികരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്ന് പ്രതിരോധ വകുപ്പ് മന്ത്രി മനോഹര്‍ പരീക്കര്‍.

പ്രധാനപ്പെട്ട ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്ന് പരീക്കര്‍ പറഞ്ഞു. സെപ്റ്റംബര്‍ അഞ്ചിന് പരീക്കര്‍ പ്രഖ്യാപിച്ചതനുസരിച്ചാണു വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍, കാലാവധി തീരുംമുമ്പു വിരമിച്ച സൈനികരെ പെന്‍ഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മാസങ്ങളായി ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്ന സൈനികര്‍ ഇക്കാരണങ്ങളാല്‍ വിജ്ഞാപനം നിരാകരിച്ചു. ഇത് ഒരു റാങ്കിന് അഞ്ചു പെന്‍ഷന്‍ പദ്ധതിയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും എക്സ് സര്‍വീസ്മെന്‍ മൂവ്മെന്റ് ചെയര്‍മാന്‍ മേജര്‍ ജനറല്‍ (റിട്ടയേഡ്) സത്ബീര്‍ സിംഗ് പ്രതികരിച്ചു.

You might also like

Most Viewed