മാസ്‌ക് ഇല്ലാത്തവർക്കും റിയാദ് സീസണിൽ പ്രവേശിക്കാൻ അനുമതി

സീസണ്‍ വേദികളിലേക്ക് മാസ്‌കുകള്‍ ധരിക്കാത്ത വ്യക്തികളെ പ്രവേശിപ്പിക്കാന്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. റിയാദ് സീസണ്‍ വേദികളിലേക്ക് പൂര്‍ണ്ണ ശേഷിയില്‍ സന്ദര്‍ശകരെ അനുവദിച്ചതായും സംഘാടകര്‍ അറിയിച്ചു. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച സാഹചര്യത്തിലാണ് നടപടി.മാര്‍ച്ച് അഞ്ച് മുതല്‍ രാജ്യത്തെ തുറന്ന പൊതു ഇടങ്ങളില്‍ മാസ്‌കുകളുടെ ഉപയോഗം നിര്‍ബന്ധമാക്കിയത് ഒഴിവാക്കാനും കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനും ഉത്തരവിറക്കിയിരുന്നു. മക്കയിലെ ഹറം പള്ളി, മദീനയിലെ പ്രവാചക പള്ളി, മറ്റു പള്ളികള്‍ എന്നിവിടങ്ങളില്‍ ഇനി മുതല്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും തുറന്ന സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും സൗദി അറിയിച്ചിരുന്നു. എന്നാല്‍, അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അടച്ചിട്ടതും തുറന്നതുമായ എല്ലാ സ്ഥലങ്ങളിലും പരിപാടികളിലും സാമൂഹിക അകലം പാലിക്കല്‍ നിര്‍ബന്ധമില്ല. സ്ഥാപനങ്ങളിലേക്ക് കടക്കുമ്ബോള്‍ തവക്കല്‍ന ഇമ്മ്യൂണ്‍ കാണിക്കണം. പൊതുഗതാഗതത്തിനും തവക്കല്‍ന ഇമ്മ്യൂണ്‍ കാണിക്കേണ്ടതാണ്.