വാഹനങ്ങൾക്കിടയിൽ നിശ്ചിത ദൂരം പാലിക്കണം ; മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്

വാഹനങ്ങൾക്കിടയിൽ നിശ്ചിത ദൂരം പാലിക്കണം മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. മുന്നിലുള്ള വാഹനത്തിൽ നിന്നും നിശ്ചിത ദൂരം അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. മുന്നിൽ പോകുന്ന വാഹനവുമായി അപകടത്തിനിടയാകുന്ന രീതിയിൽ, നിശ്ചിത ദൂരം പാലിക്കാതെ വാഹനമോടിക്കുന്നവർക്കാണ് പിഴ ചുമത്തുക. 5400 ദിർഹമാണ് നിയമലംഘനം നടത്തുന്നവർക്കെതിരെ ചുമത്തുന്ന പിഴ.