പാസ്‌പോര്‍ട്ട് സേവനം : മദീനയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സ്ഥിരം കേന്ദ്രം തുറന്നു

പാസ്‌പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി മദീനയില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സ്ഥിരം കേന്ദ്രം തുറന്നു. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒൻപതു മുതല്‍ വൈകിട്ട് മൂന്നു വരെ സേവനത്തിനായി ഓഫിസിനെ സമീപിക്കാം. കോണ്‍സുലേറ്റ് വെബ്‌പോര്‍ട്ടലില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവർവർക്കു സമയക്രമം പാലിച്ചായിരിക്കും പ്രവേശനം അനുവദിക്കുക . അല്‍ മബൂത് ഡിസ്ട്രിക്ടിലെ കിങ് ഖാലിദ് റോഡില്‍ സ്ഥിതി ചെയ്യുന്ന മദീന ചേംബര്‍ ഓഫ് കൊമേഴ്സ് ആസ്ഥാനത്തിലായിരിക്കും കരാര്‍ സ്ഥാപനമായ വിഎഫ്എസ് ഗ്ലോബലുമായി ചേർന്നു പുതിയ ഓഫിസ് പ്രവര്‍ത്തിക്കുക. കൂടുതൽ വിവരങ്ങൾക്ക് +966 11520 4886 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.