കാലിത്തീറ്റ കുംഭകോണ കേസ്: ലാലു പ്രസാദ് യാദവിന് അഞ്ചുവർഷത്തെ തടവും 60 ലക്ഷം രൂപ പിഴയും

കാലിത്തീറ്റ കുംഭകോണ കേസിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് അഞ്ചുവർഷത്തെ തടവ് ശിക്ഷ. 60 ലക്ഷം രൂപ പിഴയും അടയ്ക്കണം. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ഡൊറാൻഡ ട്രഷറിയിൽനിന്നു 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്.
തെളിവുകളുടെ അഭാവത്തിൽ കേസിൽ പ്രതികളായ ആറു സ്ത്രീകൾ ഉൾപ്പെടെ 24 പേരെ കോടതി വെറുതെ വിട്ടിരുന്നു.