ഹൂതി ആക്രമണങ്ങളെ തകർക്കുമെന്ന് അറബ് സഖ്യ സേന

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തി. രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുന്പ് തന്നെ ഡ്രോൺ തകർത്തതായി ഇന്നലെ ഔദ്യോഗിക ടെലിവിഷൻ ചാനൽ അറിയിച്ചു.ആക്രമണം നടത്താനുപയോഗിക്കുന്ന എല്ലാ സംവിധാനങ്ങളും അന്താരാഷ്‍ട്ര ചട്ടങ്ങൾ പാലിച്ചുകൊണ്ടുതന്നെ നശിപ്പിക്കുമെന്ന് അറബ് സഖ്യസേന അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്‍ച സൗദി അറേബ്യൻ തലസ്ഥാനമായ റിയാദ് ലക്ഷ്യമിട്ട് മിസൈൽ ആക്രമണമുണ്ടായിരുന്നു. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്പ് മിസൈൽ സൗദി സേന തകർക്കുകയായിരുന്നു. രാജ്യ തലസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തെ അന്താരാഷ്‍ട്ര സമൂഹം അപലപിക്കുകയും ചെയ്‍തിരുന്നു.