പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു

കൊച്ചി: പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 42 വയസായിരുന്നു. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹം കൊറോണയിൽ നിന്നും രോഗമുക്തി നേടിയിരുന്നു. വാർഡിലേക്ക് മാറ്റാനിരിക്കെയായിരുന്നു മരണം സംഭവിച്ചത്.
ഐഡിയാ സ്റ്റാർ സിംഗർ, ബിഗ് ബോസ് എന്നീ റിയാലിറ്റി ഷോകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും ഗാനമേളയിലൂടെയും സ്റ്റേജ് ഷോയിലൂടെയും സോമദാസ് ശ്രദ്ധേയനായിരുന്നു.