എ. വിജയരാഘവൻ എന്തിനെയും വർഗീയവത്കരിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി

തിരുവനനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ എന്തിനെയും വർഗീയവത്കരിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് നേതാക്കളുടെ പാണക്കാട് സന്ദര്‍ശനത്തെ പോലും വര്‍ഗീയമായാണ് വിജയരാഘവൻ കാണുന്നത്.
പാണക്കാട് പോകാൻ കഴിയാത്തതിന്‍റെ പരിഭവമാണ് വിജയരാഘവൻ പറഞ്ഞ് തീര്‍ക്കുന്നത്. കിട്ടാത്ത മുന്തിരി പുളിക്കുമെന്നും ഉമ്മൻചാണ്ടി പരിഹസിച്ചു.