സൗദി അറേബ്യയിൽ മലയാളി കുത്തേറ്റ് മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ മലയാളി കുത്തേറ്റ് മരിച്ചു. ജിദ്ദ ഇൻഡസ്ട്രിയൽ സിറ്റിയിൽ ജോലി ചെയ്തിരുന്ന മലപ്പുറം കൂട്ടിലങ്ങാടി ചെലൂർ സ്വദേശി മൈലപ്പുറം പറന്പിൽ അബ്ദുൽ അസീസ് (60) ആണ് മരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന പാകിസ്ഥാൻ സ്വദേശിയാണ് കുത്തിയതെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.