പാലക്കാട്ട് വനിതാ സ്ഥാനാർഥിയുടെ മകൻ തലയ്ക്കു വെടിയേറ്റു മരിച്ചനിലയിൽ


 

പാലക്കാട്: പാലക്കാട്ട് പട്ടഞ്ചേരി പഞ്ചായത്ത് പത്താംവാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ മകൻ തലയ്ക്കു വെടിയേറ്റു മരിച്ചനിലയിൽ. കന്നിമാരിയിലെ വനിതാ സ്ഥാനാർഥി കല്യാണിക്കുട്ടിയുടെയും കന്നിമാരി കുറ്റിക്കൽചള്ള രാജന്‍റെയും മകൻ അജിത്തിനെയാണ് (31) വീടിനകത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനടുത്തുനിന്നു പോയന്‍റ് 315 റൈഫിൾ പോലീസിനു ലഭിച്ചു. ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനമെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ചിറ്റില്ലഞ്ചേരിയിൽ സ്വകാര്യ ഡി അഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അജിത്ത് നാലു ദിവസം മുന്പാണ് വീട്ടിലെത്തിയതെന്നു പോലീസ് പറഞ്ഞു.

You might also like

Most Viewed