മൂന്നു മാസമായി കോബാറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരണമടഞ്ഞു


അൽ കോബാർ: പക്ഷാഘാതം വന്നത് മൂലം കഴിഞ്ഞ മൂന്നുമാസമായി കോബാർ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി  മരണമടഞ്ഞു.തിരുവനന്തപുരം വക്കം കയൈവരം നാസിം മൻസിലിൽ അബ്ദുൾ സമദിന്റെയും ജമീല ബീവിയുടെയും മകനായ അബ്ദുൾ സമദ് നഹാസ് (48 വയസ്സ്) ആണ് മരണമടഞ്ഞത്. 

കോബാറിലെ ഒരു കടയിലെ സെയിൽസ്മാനായി ജോലി നോക്കി വരികയായിരുന്ന നഹാസിന്, മൂന്നു മാസങ്ങൾക്ക് മുൻപാണ്  പക്ഷാഘാതം പിടിപെട്ടത്. സുഹൃത്തുക്കൾ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. കിംഗ് ഫഹദ് ഹോസ്പിറ്റലിൽ തീവ്രപരിചരണവിഭാഗത്തിൽ മൂന്നുമാസമായി ചികിത്സയിൽ ആയിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ അസുഖം മൂർച്ഛിച്ചു മരണമടയുകയായിരുന്നു.

ഭാര്യ: റീജ, മക്കൾ: സാറ ഷെഹ്‌തസർ, മർഹബ നഹാസ്. കിംഗ് ഫഹദ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിയ്ക്കുന്ന മൃതദേഹത്തിന്റെ നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാനായി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed