കുറ്റം നിഷേധിച്ച് ഫ്രാങ്കോ മുളയ്ക്കൽ


കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റം നിഷേധിച്ച് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. തനിക്കതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഫ്രാങ്കോ കോടതിയിൽ പറഞ്ഞു. ബിഷപ് ഫ്രാങ്കോയെ ഇന്ന് കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. കേസിന്റെ വിചാരണ സെപ്റ്റംബർ 16ന് തുടങ്ങും. ദൈവത്തിന്റെ മുന്നിലുള്ള സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടെ എന്ന് ഫ്രാങ്കോ മാധ്യമങ്ങളോട് പ്രതികരിച്ചു.


കോട്ടയം അഡീഷണല്‍ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014-16 കാലയളവില്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് 2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 സിസ്റ്റർമാരും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ 6 വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹര്‍ജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed