സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കൊണ്ടോട്ടി പോത്തു വെട്ടിപ്പാറ സ്വദേശി പരേതനായ കാരാതടത്തിൽ പുതിയൊടി അയമുട്ടിയുടെ മകൻ പുതിയൊടി ഇബ്രാഹിം എന്ന വീരാൻ കുട്ടിയാണ് (49) ഇന്നലെ രാവിലെ റിയാദിന് സമീപം അൽ-ജില്ലയിൽ മരിച്ചത്.
ഹോട്ടൽ ജീവനക്കാരനായിരുന്നു. ആറ് മാസം മുമ്പാണ് നാട്ടിൽനിന്ന് അവധികഴിഞ്ഞ് എത്തിയത്. അളിയൻ മുസ്തഫ റിയാദിലുണ്ട്. ഭാര്യ: മുസ്ലിയാരങ്ങാടി മില്ലുംപടി സ്വദേശി പാലോളി പറമ്പൻ സഫിയ്യ. മക്കൾ: അൻവർ സാദിഖ്, റുബീന, റിഫ്ന. മരണാനന്തര നടപടി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫയർ വിങ്ങിന്റേയും അൽ-ജില്ലയിലെ സാമൂഹിക പ്രവർത്തകൻ അബ്ദുസ്സലാം കൊല്ലത്തിന്റേയും നേതൃത്വത്തിൽ പൂർത്തിയാക്കി വരികയാണ്.