വ്യാജപ്രചാരണം; സൗദിയിൽ 19കാരൻ അറസ്റ്റിൽ

ദമാം: രാജ്യത്ത് ഭക്ഷ്യക്ഷാമമുണ്ടെന്ന് വ്യാജപ്രചാരണം നടത്തിയ 19കാരൻ സൗദിയിൽ അറസ്റ്റിൽ. ഹഫർ അൽബാത്തിനിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തതായി കിഴക്കൻ പ്രവിശ്യ പൊലീസ് വക്താവ് കേണൽ സിയാദ് അൽറുഖൈത്തി അറിയിച്ചു.
വ്യാപാര കേന്ദ്രത്തിൽ ശുചീകരണത്തിനായി ഉൽപ്പന്നങ്ങൾ നീക്കം ചെയ്തപ്പോൾ ഒഴിഞ്ഞ സ്റ്റാൻഡുകളുടെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോ ഭക്ഷ്യക്ഷാമമെന്ന പേരിൽ സൗദി സ്വദേശിയായ യുവാവ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.