കൊല്ലത്ത് മലയാളി യുവതിയെ ഭർത്താവായ അന്യസംസ്ഥാന തൊഴിലാളി വെട്ടിക്കൊന്നു


കൊല്ലം: കുണ്ടറയിൽ അന്യസംസ്ഥാന തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു. വെള്ളിമൺ ചെറുമൂട് ശ്രീശിവൻ മുക്ക് കവിതാ ഭവനത്തിൽ കവിതയാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് പശ്ചിമബംഗാൾ സ്വദേശി ദീപക്കിനെ (32) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. 

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മ സരസ്വതിക്കും വെട്ടേറ്റു. കവിതയുടെ മക്കൾ ഒൻപതും ഏഴും വയസ് പ്രായമുള്ള രശ്മിയും കാശിനാഥും വീട്ടിൽ ഉണ്ടായിരുന്നു. ഇവരുടെ നിലവിളികേട്ട് അയൽ വാസികൾ എത്തുമ്പോൾ തല തകർന്ന് രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു കവിത. നാട്ടുകാർ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുണ്ടറ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കവിതയുടെ ഫോൺവിളികൾ ചോദ്യം ചെയ്തശേഷമാണ് കോടാലി കൊണ്ട് വെട്ടിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇരുവരും കുണ്ടറയിലെ കശുഅണ്ടി ഫാക്ടറിയിൽ ജോലി ചെയ്യുന്നതിനിടെ പത്തുവർഷം മുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്.

You might also like

  • Straight Forward

Most Viewed