വിസിറ്റിങ് വിസ പുതുക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം


റിയാദ്: സിറ്റിംഗ് വിസ പുതുക്കാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമെന്ന് വീണ്ടും സൗദി പാസ്പോര്‍ട്ട് വിഭാഗം. ഇതുസംബന്ധമായി വീണ്ടും അന്വേഷണം ഉണ്ടായതിനാലാണ് വിശദീകരണം ആവര്‍ത്തിച്ചത്. സന്ദര്‍ശക വിസയിലെത്തിയ ആശ്രിതരുടെ വിസ പുതുക്കുന്നതിന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം വീണ്ടും ആവര്‍ത്തിച്ചു. പാസ്പോര്‍ട്ട് വിഭാഗത്തിന്റെ ഔദ്യോഗിക  ട്വിറ്ററിലൂടെയാണ് സന്ദര്‍ശകരുടെ വിസ പുതുക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഡം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുകയാണെന്ന് അറിയിച്ചത്. 

ഇക്കാരൃം കഴിഞ്ഞ ജനുവരിയില്‍ ഇക്കാര്യം പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കിയിരുന്നു. എങ്കിലും ഇതുസംബന്ധമായ അന്വേഷണം പൊതുജനങ്ങളില്‍നിന്നും വീണ്ടും ഉണ്ടായ സാഹചര്യത്തിലാണ് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന കാര്യം വീണ്ടും ആവര്‍ത്തിച്ചിട്ടുള്ളത്. ഇന്‍ഷുറന്‍സ് എടുക്കല്‍ ജവാസാത്തിന്റെ പരിധിയില്‍ പെടുന്ന കാര്യമല്ല.

ഇന്‍ഷുറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ അബ്ശിര്‍ വഴി ബന്ധപ്പെട്ടവരുടെ വിസ പുതുക്കാനുള്ള സൗകരൃം ലഭ്യമാണ്. എന്നാല്‍ വിദേശകാരൃ മന്ത്രാലയത്തിന്റെ വിസ സര്‍വീസ് പ്ലാറ്റ്‌ഫോമായ ഇന്‍ജാസ് വഴിയാണ് ഇന്‍ഷുറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.  2018 നവംബര്‍ മുതലാണ് വിദേശികളുടെ സന്ദര്‍ശക വിസക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയതായി സി.സി.എച്ച്.ഐ അറിയിച്ചത്.

You might also like

Most Viewed