ലിയുടെ കഠിനാധ്വാനം : കൈയ്യടിച്ച് സോഷ്യല്‍ മീഡിയ


മക്കളുടെ ഉപരിപഠനത്തിനായി പണം കടംവാങ്ങി ഒടുവില്‍ അതുവീട്ടുന്നതിന് വേണ്ടി കഠിനാധ്വാനം ചെയ്യേണ്ടി വന്ന ഒരു അമ്മയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ താരം. പണം തിരിച്ചടക്കാന്‍ സാധിക്കാതായതോടെ കടംവീട്ടുന്നതിന് വേണ്ടി ഇവര്‍ക്ക് അതികഠിനമായി ജോലി ചെയ്യേണ്ടി വന്നു. മൂന്നുവര്‍ഷത്തിനുള്ളില്‍ 20,000 ചൂലുകളാണ്  ഇവര്‍ നിര്‍മിച്ചത്.  ന്യൂ ചൈന ടിവിയില്‍ വന്ന ഇവരുടെ ജീവിത കഥ ചൈനീസ് മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ അമ്മയുടെ കഠിനാധ്വാനത്തെ പ്രശംസിച്ച് നിരവധി  നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. 

മക്കളുടെ ഭാവിയെ കുറിച്ച് ആലോചിച്ച് മാത്രം ജീവിക്കുന്ന നിരവധി രക്ഷിതാക്കള്‍ നമുക്ക് ചുറ്റുമുണ്ട്..ഉത്തരവാദിത്വങ്ങളെ കുറിച്ചോര്‍ത്ത് പലരുടെയും സമ്മര്‍ദ്ദമേറും, മാനസികമായി അടിപതറും. എന്നാല്‍ ഒരുകൂട്ടര്‍ ഇതെല്ലാം സ്മാര്‍ട്ടായി അതിജീവിക്കും.ചൈന സ്വദേശിനി ലി യവോമെയ് എന്ന സിംഗിള്‍ മദറിനും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. 2008-ലാണ് ലി വിവാഹമോചനം നേടുന്നത്. ചൂലുകളാണ്ടുക്കിയാണ് അവര്‍ വീട്ടുചെലവുകളും മകളുടെ പഠനത്തിന് ആവശ്യമായ പണവും കണ്ടെത്തിയിരുന്നത്. താനുണ്ടാക്കിയ ചൂലുകളുമായി ലി തെരുവിലേക്കിറങ്ങും  ഓരോ വീടുകളിലും കയറിയിറങ്ങി ചൂലുകള്‍ വില്‍ക്കും.  
സമീപപ്രദേശത്തുള്ള കടകളിലും ചൂലുകള്‍ വിറ്റിരുന്നു. ജീവിതം അല്ലലില്ലാതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴാണ് കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് ലി അസുഖ ബാധിതയാകുന്നത്. 2013-ലാണ് ലിയുടെ വയറ്റില്‍ ട്യൂമര്‍ കണ്ടെത്തുന്നത്. അതിന്റെ ചികിത്സകളുമായി മുന്നോട്ടു പോകുന്നതിനിടയില്‍ 2015-ല്‍ ഒരു വാഹനാപകടവും. മരുന്നുകള്‍ക്കും മരുന്നുകള്‍ക്കും മകളുടെ പഠനത്തിനുമായി പണം കണ്ടെത്താനാകാതെ ലി വിഷമിച്ചു. ഒടുവില്‍ പണം കടംവാങ്ങാന്‍ തീരുമാനിച്ചു. അങ്ങനെ 30,000 ഡോളറിന്റെ കടക്കാരിയായി.  അന്നുമുതല്‍ അവള്‍ കഠിനാധ്വാനം തുടങ്ങി. തനിക്കാറിയാവുന്ന ചൂലുണ്ടാക്കലില്‍ മുഴുകി എന്നുതന്നെ പറയാം. മൂന്നുവര്‍ഷങ്ങള്‍ കൊണ്ട് 20,000 ചൂലുകള്‍ നിര്‍മിച്ചു. അതായത് മാസത്തില്‍ 555 ചൂലുകള്‍. അവ വിറ്റ് കടംതീര്‍ത്തു. തന്റെ ബിസിനസ് വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി ഒരു  ബ്രൂം വര്‍ക്ക്‌ഷോപ് ആരംഭിച്ചു. ജീവിതം പഴയതില്‍ നിന്ന് മനോഹരമാകാന്‍ തുടങ്ങി. പതിയെ വര്‍ക്ക്‌ഷോപ്പ് വ്യാപിപ്പിച്ച് ബിസിനസ് കൂടുതല്‍ മെച്ചപ്പെടുത്താനാണ് ലിയുടെ തീരുമാനം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed