സൗദിയിൽ കാർ മറിഞ്ഞ് മലയാളി ബാലിക മരിച്ചു


 

ജുബൈൽ: സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ് രണ്ടര വയസ്സുള്ള കുട്ടി മരിച്ചു. ജുബൈലിലെ സ്വകാര്യ കന്പനിയിൽ ജോലി ചെയ്യുന്ന, തൃശൂർ ചേലക്കര കിള്ളിമംഗലം കിഴക്കെപുറത്തു വീട്ടിൽ സയ്യിദ് ഷഫീഖ് തങ്ങളുടെയും അഫീഫ ബീവിയുടെയും ഏക മകളായ ഫാത്തിമ ശുഹദായാണ് മരിച്ചത്.

 

പെരുന്നാൾ അവധിക്കാലം ചിലവഴിക്കാനും കുടുംബങ്ങളെ സന്ദർശിക്കാനും ആയി യു.എ.ഇ യിൽ പോയി റോഡ് മാർഗം തിരിച്ചു വരുന്പോൾ ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട പ്രാഡോ കാർ മറിഞ്ഞാണ് അപകടം. ഷഫീഖ് തങ്ങൾ ആണ് കാർ ഓടിച്ചിരുന്നത്, അദ്ദേഹവും ഭാര്യയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സാൽവ ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമ്മാമിൽ ഖബറടക്കും.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed