പാലക്കാട് ആംബുലൻസും മിനിലോറിയും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു

പാലക്കാട്: പാലക്കാട്ടെ തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു. ആംബുലൻസും മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പട്ടാന്പി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
ആംബുലൻസ് ഡ്രൈവർ സുധീർ, പട്ടാന്പി സ്വദേശികളായ നാസർ, ഫവാസ്, സുബൈർ എന്നിവരെ തിരിച്ചറിഞ്ഞു. അപകടത്തിൽപ്പെട്ടവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു.