സൗ­ദി­യി­ലേ­ക്ക് വീ­ണ്ടും ഹൂ­തി­കളു­ടെ­ മി­സൈ­ൽ


റിയാദ് : സൗ­ദി­ അറേ­ബ്യ ലക്ഷ്യമി­ട്ട് ഹൂ­തി­കളു­ടെ­ ഇരട്ട മി­സൈൽ ആക്രമണം. നജ്റാ­നി­ലെ­ ജനവാ­സ കേ­ന്ദ്രം ലക്ഷ്യം വെ­ച്ചാ­യി­രു­ന്നു­ ആക്രമണം. മി­സൈ­ലു­കൾ ലക്ഷ്യത്തി­ലെ­ത്തു­ം മുന്പെ നി­ലം പതി­ച്ചു­. വെ­ള്ളി­യാ­ഴ്ച വൈ­കു­ന്നേ­രമാണ് ഹൂ­തി­കൾ രണ്ട് മി­സൈ­ലു­കൾ അയച്ചത്. തെ­ക്കു­ പടി­ഞ്ഞാ­റൻ പ്രവി­ശ്യയാ­യ നജ്റാൻ ലക്ഷ്യമി­ട്ട് പറന്ന മി­സൈ­ലു­കൾ സൗദി­ സൈ­ന്യം തകർത്തു­. സഖ്യസേ­നാ­ വക്താവ് കേ­ണൽ തു­ർക്കി­ അൽ മാ­ലി­ക്കി­യാണ് വി­വരങ്ങൾ അറി­യി­ച്ചത്. വി­ക്ഷേ­പി­ച്ച മി­സൈ­ലു­കളിൽ ഒന്ന് യെ­മനിൽ ഉൾപ്പെ­ടു­ന്ന സആദ പ്രവി­ശ്യയിൽ തന്നെ­ പതി­ച്ചു­. രണ്ടാ­മത്തേത് ജനവാ­സമി­ല്ലാ­ത്ത മരു­ഭൂ­മയി­ലും. നജ്‌റാ­നി­ലെ­ ജനവാ­സ പ്രദേ­ശങ്ങളാ­യി­രു­ന്ന ലക്ഷ്യം. വൈ­കി­ട്ട് 6.45ന് മി­സൈ­ലു­കൾ സൗ­ദി­ വ്യോ­മ പ്രതി­രോ­ധ സേ­നയു­ടെ­ ശ്രദ്ധയിൽ പെ­ട്ടി­രു­ന്നു­.

You might also like

  • Straight Forward

Most Viewed