സൗ­ദി­യിൽ 12 മേ­ഖലകളിൽ കൂ­ടി­ സന്പൂ­ർ­ണ സ്വദേ­ശി­വൽ­ക്കരണം


റിയാദ് : സൗദി അറേബ്യയിൽ 12 മേഖലകളിൽ കൂടി ഇനി മുതൽ വിദേശികൾക്ക് ജോലി ഇല്ല. പൂർണ്ണമായ സ്വദേശി വൽക്കരണം സർക്കാർ പ്രഖ്യാപിച്ചു. തന്മൂലം ലക്ഷക്കണക്കിന്‌ വിദേശികൾക്ക് കൂട്ടമായി ജോലി നഷ്ടപ്പെടും. വരും മാസങ്ങളിൽ അവർക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. സൗദി അറേബ്യ വലിയ സാന്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു കാലഘട്ടമാണിത്. വരുമാനത്തിന്‍റെ നല്ലൊരു പങ്ക് ആയുധങ്ങൾക്കായി ചെലവിടുന്ന രാജ്യമാണ് സൗദി അറേബ്യ. മുഖ്യശത്രുവായ ഇറാൻ ഉയർത്തുന്ന വെല്ലുവിളികൾ ഒരു ഭാഗത്തും മറുഭാഗത്ത് രാജ്യത്തെ ഗുരുതരമായ നിരവധി ആന്തരിക പ്രശ്നങ്ങളും മൂലം നട്ടംതിരിയുകയാണ് ഇന്ന് രാജ്യം. എണ്ണവിലയുടെ തകർച്ച ചില്ലറയൊന്നുമല്ല സൗദി അറേബ്യയുടെ സാന്പത്തിക മേഖലയെ ഉലച്ചിരിക്കുന്നത്.

വർ‍ദ്ധിച്ചുവരുന്ന ജനസംഖ്യക്ക് അനുപാതമായി തൊഴിലില്ലായ്മയും രാജ്യം നേരിടുന്ന വലിയൊരു കീറാമുട്ടിയാണ്. സൗദിഅറേബ്യയിലെ തൊഴിലില്ലായ്മ ആകെ ജനസംഖ്യയുടെ 12.1 ശതമാനമാണ്. ഇത് വരും വർഷങ്ങളിൽ ഇനിയും ഉയരുമെന്നതാണ് വാസ്തവം.

തൊഴിലില്ലായ്മ രാജ്യത്ത് അരാജകത്വം ഉണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് സൗദി ഭരണകൂടം. അതൊഴിവാക്കാനും ആളുകളെ പരമാവധി ജോലികളിൽ വ്യാപൃതരാക്കാനും വേണ്ടിയാണ് സൗദി സർക്കാർ രാജ്യത്തെ 12 മേഖലകളിൽ പൂർണ്ണമായ സ്വദേശിവൽക്കരണം നടപ്പാക്കികൊണ്ട് ഉത്തരവിറക്കിയത്. സൗദി അറേബ്യൻ ലേബർ ആൻഡ് സോഷ്യൽ‍ ഡെവലപ്മെന്റ് മന്ത്രി ഡോക്ടർ അലി അൽ ജാഫിസ് പുറപ്പെടുവിച്ച ആ ഉത്തരവ് പ്രകാരം ഇനിമുതൽ 100% സ്വദേശിവൽക്കരണം നടപ്പാക്കിയ ആ 12 മേഖലകൾ ഇവയാണ്. 

വാച്ചുകടകൾ, കണ്ണട കടകൾ, െമഡിക്കൽ ഉപകരണ സ്റ്റോറുകൾ, ഇലക്ട്രിക്കൽആൻഡ് ഇലക്ട്രോണിക് ഷോപ്പുകൾ, കാർസ്പെയർ പാർട്സ് ഔട്ട്‌ ലെറ്റ്‌ , ബിൽഡിംഗ് മെറ്റീരിയൽ സ്റ്റോറുകൾ‍,  കാർപ്പെറ്റ് സെല്ലിംഗ് ഔട്ട്‌ ലെറ്റ്, ആട്ടോമൊബൈൽ‍ ആൻഡ് മൊബൈൽ ഷോപ്പ്,  ഹോം ഫർണിച്ചർ സെല്ലിംഗ് ഷോപ്പ്,  റെഡിമെയ്ഡ് ഓഫീസ് മെറ്റീരിയൽ‍,  റെഡിമെയ്ഡ് ഗാർ‍മെന്റ് ഷോപ്പുകൾ, പാത്രക്കടകളും കേക്ക് ഷോപ്പുകൾ  എന്നിവയാണ് ഇനി അന്യരാജ്യക്കാർക്ക് ജോലി നൽകാൻ‍ വിലക്കുള്ള സ്ഥലങ്ങൾ.

ഇന്ത്യാക്കാരുൾപ്പെടെ ഒരു കോടിയിലധികം വിദേശികളാണ് സൗദിഅറേബ്യ യിൽ വിവിധ മേഖലകളിലായി ജോലിചെയ്യുന്നത്. അവരിൽ നല്ലൊരു ശതമാനം ആളുകൾക്ക് ഇപ്പോൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വന്പൻ സ്വദേശിവൽക്കരണത്തോടെ അവിടം വിടേണ്ടിവരുമെന്ന കാര്യത്തിൽ തർക്കമില്ല.

You might also like

  • Straight Forward

Most Viewed