ദുബൈ 10 എക്സിന്റെ ഭാഗമായി 26 പദ്ധതികൾ തുടങ്ങി

ദുബൈ : ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ വർഷം ആരംഭിച്ച ദുബൈ10എക്സ് സംരംഭത്തിന്റെ ഭാഗമായി 26 പദ്ധതികൾ ആരംഭിച്ചു. വിവിധ സർക്കാർ വകുപ്പുകൾ സമർപ്പിച്ച പദ്ധതികളാണിത്. പദ്ധതി നടപ്പാക്കാൻ രണ്ടുവർഷ സമയമാണു നൽകിയിരിക്കുന്നത്.
ദുബായിയുടെ ഭാവി രൂപപ്പെടുത്തുന്ന പുതിയ ഘട്ടത്തിന്റെ തുടക്കമാണിതെന്നു ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. നൂതന ആശയങ്ങളുടെ പ്രായോഗിക നടത്തിപ്പിലാണ് ഇനി ശ്രദ്ധ. നൂതന ആശയങ്ങൾ വികസിപ്പിക്കുന്ന തിലും സന്തോഷം, ക്ഷേമം എന്നിവയ്ക്കായി ഭാവി രൂപപ്പെടു ത്തുന്നതിലും യു.എ.ഇ മാതൃകയാണെന്നും ഷെയ്ഖ് ഹംദാൻ അഭിപ്രായപ്പെട്ടു.