ഇൻ­ഷു­റൻ‍­സ് ഇല്ലാ­ത്ത വാ­ഹന ഉടമകൾ­ക്ക് പി­ഴ ശി­ക്ഷ


റിയാദ് : ഇൻഷുറൻസ് ഇല്ലാത്ത വാഹനഉടമകൾക്കെതിരെ പിഴ ശിക്ഷ ചുമത്തുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. കാലാവധി കഴിഞ്ഞ വാഹനഇൻഷുറൻസ് പോളിസികൾ എത്രയും വേഗം പുതുക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

വാഹന ഇൻഷുറൻസ് പോളിസി എടുക്കാത്തവർക്ക് 150 റിയാൽ വരെയാണ് പിഴ ചുമത്തുക. ഗതാഗതം തടസ്സപ്പെടുത്തുന്ന വിധം വാഹനം ഓടിക്കുക, കുട്ടികൾക്ക് ബേബി സീറ്റ് ഇല്ലാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് 100 റിയാൽ മുതൽ 300 റിയാൽ വരെ പിഴ ചുമത്തുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അധികൃതർ വ്യക്തമാക്കി.

You might also like

Most Viewed