വിസയ്ക്ക് പ്രായപരിധി : ചെറുകിട- സംരംഭകരെ ഒഴിവാക്കണമെന്ന് ആവശ്യം

കുവൈത്ത് സിറ്റി : മുപ്പത് വയസ്സ് തികയാത്ത വിദേശികൾക്ക് വിസ നൽകില്ലെന്ന തീരുമാനത്തിൽനിന്ന് ചെറുകിട−ഇടത്തരം സംരംഭകരെ ഒഴിവാക്കണമെന്ന് സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് സൊസൈറ്റി ആവശ്യപ്പെട്ടു. മാൻപവർ പബ്ലിക് അതോറിറ്റിയാണ് പ്രഫഷനൽ യോഗ്യതയുള്ള വിദേശികൾക്ക് 30 വയസ്സിനു മുന്പ് വിസ നൽകേണ്ടതില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ ചെറുകിട−ഇടത്തരം മേഖലയിലെ നിരവധി സംരംഭകർ പരാതിയുമായി സമീപിച്ചിട്ടുണ്ടെന്ന് സൊസൈറ്റി വൈസ് ചെയർമാൻ ഷെയ്ഖ് ഹമൂദ് അൽ സൽമാൻ അൽ സബാഹ് അറിയിച്ചു. പുതിയ തീരുമാനം ചെറുകിട− മേഖലയിലുണ്ടാക്കുന്ന ദോഷഫലങ്ങൾ അതോറിറ്റി വിലയിരുത്തണം.
ഉത്തരവിന്റെ പരിധിയിൽനിന്ന് ഇളവ് ലഭിച്ചാൽ ചെറുകിട, −ഇടത്തരം സംരംഭകർക്ക് ആശ്വാസമാകും. രാജ്യത്തിന്റെ വികസനവും സാന്പത്തിക സ്ഥിരതയും തൊഴിലില്ലായ്മയുടെ പരിഹാരവും ഉൾപ്പെടെ വിവിധ ഘടകങ്ങൾ പരിഗണിച്ച് രൂപം നൽകിയതാണ് ചെറുകിട, −ഇടത്തരം സംരംഭ മേഖല.