ജിദ്ദയിൽ മലയാളികളുടെ കുഞ്ഞ് മരിച്ചു

ജിദ്ദ : ജിദ്ദയിൽ മലയാളികളുടെ കുഞ്ഞ് മരിച്ചു. ഉറങ്ങുകയായിരുന്ന കുഞ്ഞ് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെതുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മലപ്പുറം പൊന്നാനി സ്വദേശി ഫൈസൽ, ഷംസീറ ദന്പതികളുടെ മകൻ മുഹമ്മദ് ജാസിം ആണ് മരിച്ചത്. മൃതദേഹം ഇന്നലെ വൈകീട്ട് ജിദ്ദയിലെ റുവൈസ് ഖബർസ്ഥാനിൽ സംസ്കരിച്ചു.