മക്തൂം ബ്രിഡ്ജ് വെള്ളിയാഴ്ച രാത്രികളിൽ അടച്ചിടാൻ തീരുമാനം

ദുബൈ : മക്തൂം ബ്രിഡ്ജ് വെള്ളിയാഴ്ച രാത്രികളിൽ അടച്ചിടാൻ തീരുമാനം. ദുബായ് നഗരത്തിലെ ക്രിക്കീന് കുറുകെയുള്ള പ്രധാന പാതയായ അൽ മക്തൂം ബ്രിഡ്ജ് ഈ മാസം ഇരുപത്തിയേഴ് മുതൽ നവംബർ ഇരുപത്തിനാല് വരെയുള്ള അഞ്ച് വെള്ളിയാഴ്ചകളിലാണ് അടച്ചിടുക. അഞ്ച് വെള്ളിയാഴ്ചകളിൽ രാത്രി ഒന്രുമണി മുതൽ രാവിലെ ഒന്പത് മണിവരെയാണ് പാലം അടച്ചിടുക. വാർഷിക അറ്റകുറ്റപണികൾക്കായാണ് പാലം അടച്ചിടുന്നതെന്ന് ആർ.ടി.ഒ അറിയിച്ചു. പാലത്തിനടിയിൽ ക്രീക്കിലൂടെയുള്ള ജലഗതാഗതത്തിനും നിയന്ത്രണമുണ്ട്. ഞായറാഴ്ചയും വ്യാഴാഴ്ചയും രാത്രി ഒന്ന് മുതൽ രാവിലെ അഞ്ച് വരെയുള്ള സമയങ്ങളിൽ മാത്രമേ ജലഗതാഗതവും അനുവദിക്കൂ.
പാലം അടച്ചിടുന്ന സമയങ്ങളിൽ വാഹനങ്ങൾ ഷിന്ദഗ ടണൽ, ഗർഹൂദ്, ബിസിനസ് ബേ എന്നിവ വഴി തിരിച്ചുവിടും. രാത്രികളിൽ അടച്ചിടുന്ന ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടഞ്ഞുകിടക്കും.