ജിദ്ദയിൽ അമേരിക്കൻ കോൺസുലേറ്റിനു നേരെ ചാവേറാക്രമണം

ജിദ്ദ : സൗദി അറേബ്യയിലെ ജിദ്ദയിൽ അമേരിക്കൻ കോൺസുലേറ്റിനു നേരെ ചാവേറാക്രമണം. ഇന്നു പുലർച്ചെ ഉണ്ടായ ആക്രമണത്തിൽ രണ്ടു സുരക്ഷാഉദ്യോഗസ്‌ഥർക്കു പരിക്കേറ്റു.
സ്ഫോടകവസ്തുക്കളുമായെത്തിയ ചാവേർ കോൺസുലേറ്റിനു മുന്നിൽവച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് യുഎസ് കോൺസുലേറ്റിലെ ജീവനക്കാരെ മറ്റൊരു സ്‌ഥലത്തേക്കു മാറ്റി.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.