ഇറാന്‍ ഉത്പന്നങ്ങള്‍ സൗദി ബഹിഷ്‌കരിക്കുന്നു

ജിദ്ദ: ഇറാന്റെ ഉത്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്ന് സൗദി ചേംബര്‍ ഓഫ് കോമേഴ്‌സ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മിറ്റി സെക്രട്ടറി ജനറൽ ഉമര്‍ ബഹ്‌ലൈവ ആഹ്വാനം ചെയ്തു.ഇറാന്റെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിലൂടെ രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് ഒരു കോട്ടവും സംഭവിക്കില്ല. രാജ്യത്തോടും ഭരണാധികാരികളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇറാന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ബഹ്‌ലൈവ ആവശ്യപ്പെട്ടു.
ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് ഇറാന്റെ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിരുത്സാഹപ്പെടുത്തണമെന്ന്് ഹായില്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാന്‍ ഖാലിദ് ബിന്‍ സൈഫും ആവശ്യപ്പെട്ടു. ഇറാനില്‍ നിന്ന് വന്‍ തോതില്‍ അണ്ടിപ്പരിപ്പ്, കുങ്കുമം, പരവതാനികള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നുണ്ട്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇറക്കുമതി നിര്‍ത്തിയാല്‍ ഇറാന്റെ സമ്പദ്ഘടനയെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.