അല്‍ഖ്വയ്ദ ബന്ധമെന്ന് സംശയം: മദ്രസ അധ്യാപകൻ അറസ്റ്റിൽ

ബംഗലൂരു: അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് ബംഗലൂരുവില്‍ മൌലാന അന്‍സര്‍ ഷാ എന്ന മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ഖ്വയ്ദയുടെ സംഘടനയായ അല്‍ ഖ്വയ്ദ ഇന്‍ ഇന്ത്യന്‍ സബ് കോണ്ടിനെന്റുമായി ബന്ധം പുലര്‍ത്തിയതിനാണ് അറസ്റ്റ്. പ്രമുഖരായ നേതാക്കളെ ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലോ വിനോദസഞ്ചാര പ്രദേശങ്ങളിലോ വച്ച് ആക്രമിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു.
സംഘടനയിലെ അംഗങ്ങളുമായി ഷാ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട് കൂടാതെ ഷായും ഭീകരരും തമ്മില്‍ നടത്തിയ പണമിടപാടുകളുടെ രേഖകളും ഭീകരവിരുദ്ധ സെല്‍ കണ്ടെടുത്തു. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും ഇയാളെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കോടതിയില്‍ ഹാജാരാക്കിയ ഇയാളെ ജനുവരി 20 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.