പ്രണയദിനത്തിൽ ഖത്തർ എയർവേയ്‌സ് എത്തിച്ചത് 60 ദശലക്ഷം റോസപ്പൂക്കൾ


വാലന്റൈൻ ദിനത്തിലേക്കായി  ഖത്തർ എയർവേയ്‌സ് കാർഗോ വിവിധ രാജ്യങ്ങളിലേക്ക് എത്തിച്ചത് 60 ദശലക്ഷം റോസപ്പൂക്കൾ. ഇക്വഡോർ, കൊളംബിയ, കെനിയ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പൂക്കളും എത്തിച്ചത്. വാലന്റൈൻ ദിനത്തിനായി മാസങ്ങൾക്ക് മുൻപേ തന്നെ പൂക്കൾ കയറ്റുമതി ചെയ്യുന്നതിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചതായി ഖത്തർ എയർവേയ്‌സ് കാർഗോ വൈസ് പ്രസിഡന്റ്  ഇയാൻ മൊർഗാൻ പറഞ്ഞു. ജനുവരി 17 മുതൽ ഫെബ്രുവരി 7 വരെയായിരുന്നു റോസ പൂക്കൾ വിവിധ രാജ്യങ്ങളിലേക്ക് എത്തിച്ചത്. ഇക്വഡോർ, ബോഗോട്ട, കൊളംബിയ എന്നിവയ്ക്ക് പുറമേ യുഎസ്, യൂറോപ്, റഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കാണ് റോസ പൂക്കൾ എത്തിച്ചത്. 

You might also like

Most Viewed