പുറത്തിറങ്ങുന്നവര്‍ക്കെല്ലാം ഇഹ്തിറാസ് ആപ്പ് നിര്‍ബന്ധമാക്കി ഖത്തർ

ദോഹ: പുറത്തിറങ്ങുന്നവര്‍ക്കെല്ലാം ഇഹ്തിറാസ് ആപ്പ് നിര്‍ബന്ധമാക്കി ഖത്തർ. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫ്രന്‍സിംഗ് വഴി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കോവിഡ് നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറില്‍ പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്.
കോവിഡ് രോഗം മുന്‍കൂട്ടി അറിയുന്നതിനും രോഗബാധിതരെ തിരിച്ചറിയുന്നതിനുമായി ആവിഷ്കരിച്ച പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനായ ഇഹ്തിറാസ് ആപ്പ് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും നിര്‍ബന്ധമാക്കിയതാണ് പ്രധാനപ്പെട്ട തീരുമാനം. വരുന്ന 22 വെള്ളിയാഴ്ച്ച മുതല്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് നിയമം നിലവില്‍ വരിക. ഇതനുസരിച്ച് വീടുകളില്‍ നിന്ന് എന്താവശ്യത്തിന് പുറത്തിറങ്ങുന്നവരും അവരവരുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കണം.
സ്വകാര്യ വാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യരുത്, ടാക്സികള്‍, ലിമോസിന്‍ സര്‍വീസുകള്‍,കുടുംബമായി പോകുന്ന വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ആരോഗ്യവിഭാഗത്തിന്‍റെ മറ്റ് വാഹനങ്ങള്‍ എന്നിവയിൽ മൂന്ന് പേർക്ക് സഞ്ചരിക്കാം, കായിക വിനോദങ്ങള്‍ നിയന്ത്രിതമായ രീതിയില്‍ താമസകേന്ദ്രങ്ങള്‍ക്കകത്ത് വെച്ച് മാത്രം നടത്താം, കോവിഡ് സുരക്ഷാ നിബന്ധനകളെല്ലാം പാലിക്കണം ഇതൊക്കെയാണ് പ്രധാനപ്പെട്ട മറ്റ് നിയന്ത്രണങ്ങള്‍