പൊതുമേഖലാ ജോലികൾ ദേശസാൽക്കരിക്കണമെന്ന് ആവശ്യം

കുവൈത്ത് സിറ്റി: പൊതുമേഖലാ ജോലികൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പാർലമെൻറ് അംഗം അബ്ദുൾ കരീം അൽ കന്ദാരി ബിൽ പാർലമെന്‍റിൽ സമർപ്പിച്ചു. നിലവിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളെ ഒരു വർഷത്തിനുള്ളിൽ മാറ്റി പകരം സ്വദേശികളെ നിയമിക്കുവാൻ ബില്ലിൽ നിർദ്ദേശമുണ്ട്. ഇതിനായുള്ള നടപടികൾ സ്വീകരിക്കുവാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓരോ പൊതുമേഖല സ്ഥാപനവും നിയമപ്രകാരം ഒഴിവുകൾ പരസ്യപ്പെടുത്തണം. പരസ്യപ്പെടുത്തിയ ഒഴിവുകളിലേക്ക് ഒരു പൗരനും അപേക്ഷിക്കുന്നില്ലെങ്കിൽ സ്ഥാപനങ്ങൾക്ക് താൽക്കാലിക അടിസ്ഥാനത്തിൽ വാർഷിക കരാറനുസരിച്ച് വിദേശികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കും. പ്രസിദ്ധപ്പെടുത്തിയ ഒഴിവുകളിൽ കുവൈത്ത് അപേക്ഷകരുടെ അപേക്ഷകൾ മാത്രമേ സ്വീകരിക്കാവൂയെന്നും അബ്ദുൾ കരീം അൽ കന്ദാരി ആവശ്യപ്പെട്ടു.