ഹോ­സ്പി­റ്റാ­ലി­റ്റി­ ഖത്തർ 2017’ പ്രദർ­ശനം ഏഴ് ­മു­തൽ


ദോഹ : ‘ഹോസ്പിറ്റാലിറ്റി ഖത്തർ 2017’ പ്രദർശനം ഈമാസം ഏഴ് മുതൽ ഒന്പതുവരെ ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കും. ഹോസ്പിറ്റാലിറ്റി രംഗത്തെ എല്ലാ കാര്യങ്ങളെക്കുറിച്ചും പൂർണ വിവരങ്ങൾ സന്ദർശകർക്ക് നൽകുകയെന്ന ലക്ഷ്യത്തോടെയാണ്  പരിപാടി ഒരുക്കുന്നത്. ഭക്ഷണം, വിതരണം, രൂപകൽപന, ഹോട്ടൽ, ഫ്രാഞ്ചൈസി നിക്ഷേപം തുടങ്ങി വിവിധ സോണുകളാക്കി തിരിച്ചാണ് പ്രദർശനം. 

കൂടാതെ ഇത്തവണ തൽസമയ പാചകം, മോക്ടെ‌‌‌‌‌‌‌‌യിൽ, ബാരിസ്റ്റ മത്സരങ്ങളുമുണ്ട്. ഇത്തവണ പതിനാറ് രാജ്യങ്ങളിൽ നിന്നായി 153 എക്സിബിറ്റർമാരാണുള്ളത്. 

You might also like

Most Viewed