ദുബൈ സൈനിക പ്രദർശനം വെള്ളിയാഴ്ച

ദുബൈ : യു.എ.ഇ സൈന്യത്തിന്റെ പ്രദർശനം വെള്ളിയാഴ്ച ഷാർജ അൽ ഖാൻ കോർണിഷിൽ നടക്കും. പ്രദർശനത്തിനായി നടത്തുന്ന പരിശീലനത്തിന്റെ വീഡിയോ കഴിഞ്ഞദിവസം ഷാർജ പോലീസ് ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. രാജ്യസുരക്ഷയ്ക്ക് സൈന്യം വഹിക്കുന്ന പങ്ക് വ്യക്തമാക്കുന്നതാകും പ്രദർശനം. കൂടാതെ സൈന്യത്തിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തന രീതികളെക്കുറിച്ചു മനസ്സിലാക്കാനും സൈനികാഭ്യാസം സഹായമാകും.