പ്രവാ­സി­ തൊ­ഴി­ലാ­ളി­കൾ‍­ക്കാ­യി­ പ്രത്യേ­ക ഫണ്ട് : കരട് നി­യമത്തിന് മന്ത്രി­സഭയു­ടെ­ അനു­മതി­


ദോഹ : രാജ്യത്തെ പ്രവാസി തൊഴിലാളികൾക്കായി പ്രത്യേക ഫണ്ട് രൂപവൽക്കരിക്കാൻ ഖത്തർ മന്ത്രിസഭയുടെ തീരുമാനം. പ്രവാസി തൊഴിലാളികളെ പിന്തുണയ്ക്കാനും അവരുടെ ഇൻഷുറൻസിനുമായാണ് പ്രത്യേക ഫണ്ട് രൂപവൽക്കരിക്കുന്നത്. ഇത് സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭ അനുമതി നൽകി.

ദ വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട്  എന്നാണ് പ്രത്യേക ഫണ്ട് അറിയപ്പെടുക. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല  ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അനുമതി നൽകിയത്. നിയമപരമായ വ്യക്തിത്വവും സ്വതന്ത്രമായ അംഗീകാരവുമുള്ള  ഫണ്ട് മന്ത്രിസഭയുടെ പരിധിയിലായിരിക്കും.

തൊഴിലാളികളെ പിന്തുണയ്ക്കാനും ഇൻഷുറൻസ് നൽകാനുമുള്ള  സുസ്ഥിര സാന്പത്തിക വിഭവമായാണ് ഫണ്ട് ലക്ഷ്യമിടുന്നത്. തൊഴിലുടമയിൽ നിന്ന് ചെലവ് ശേഖരിക്കുന്നതിന് മുന്പായി തർക്ക പരിഹാര കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം വേതനക്കുടിശ്ശിക നൽകുകയുമാണ് ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും ഫണ്ട് ലക്ഷ്യമിടുന്നുണ്ട്.

ഹ്രസ്വകാലത്തേക്ക് സ്വകാര്യ പാർപ്പിട സമുച്ചയം വാടകയ്ക്ക് നൽകുന്നത് നിയന്ത്രിക്കുന്നത് സംബന്ധിച്ച നഗരസഭ പരിസ്ഥിതിമന്ത്രിയുടെ കത്തിന്മേൽ ഉചിതമായ തീരുമാനവും മന്ത്രിസഭ സ്വീകരിച്ചു. കാർഷികം, ഫിഷറീസ്, കന്നുകാലിവളർത്തൽ തുടങ്ങിയ മേഖലയിൽ നഗരസഭ പരിസ്ഥിതി മന്ത്രാലയവും ഒമാൻ സർക്കാരും തമ്മിലുള്ള  കരട് ധാരണാപത്രവും മന്ത്രിസഭ അംഗീകരിച്ചു.

പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015−ലെ 21−ാം നന്പർനിയമത്തിലെ എക്സിറ്റ് പെർമിറ്റ് സംബന്ധിച്ച ഏഴാം നന്പർവ്യവസ്ഥയിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നൽകി. ചരക്ക് സാധനങ്ങളുടെ റോഡ് ഗതാഗതം സംബന്ധിച്ച കരാറും മന്ത്രിസഭ അംഗീകരിച്ചു.

കയറ്റുമതി രാജ്യത്തുനിന്നുള്ള ചരക്കുകളുടെ ഗതാഗതം സംബന്ധിച്ചുള്ള  നടപടിക്രമങ്ങൾ നിലവാരമുള്ള തും ലഘൂകരിക്കുകയും ചെയ്യുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ ചരക്കുകളുടെ യാത്രാദൂരവും ഗതാഗത ചെലവും കുറയ്ക്കാൻ കഴിയും. കരാറിലൂടെ ഖത്തറി റോഡ് ഗതാഗത വാഹനങ്ങൾക്ക് എല്ലാ അംഗരാജ്യങ്ങൾക്കുള്ളിലും സ്വതന്ത്രമായി സഞ്ചരിക്കാനും രാജ്യത്തിനകത്തേക്കും പുറത്തേക്കും സ്വതന്ത്രമായി ചരക്ക് ഗതാഗതം നടത്താനും സാധിക്കും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed