ദിലീപ് ഇന്നു വീണ്ടും ജാമ്യാപേക്ഷ നല്‍കും

കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്നു ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കും. ഇന്നലെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണു ഹൈക്കോടതിയെ സമീപിക്കുന്നത്. ബി. രാമന്‍പിള്ളയാണു ദിലിപീനായി ഹാജരാകുന്നത്. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണു പ്രധാന വാദം.