ഇന്ത്യയിൽ നടന്ന എസ്.എ.ഐ ഉച്ചകോടിയിൽ ഒമാൻ പങ്കെടുത്തു

ജി20 ബിസിനസ് കോൺഫറൻസിനോടനുബന്ധിച്ച് ഇന്ത്യയിൽ നടന്ന എസ്.എ.ഐ ഉച്ചകോടിയിൽ ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധാനംചെയ്ത് സ്റ്റേറ്റ് ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷനാണ് പങ്കെടുത്തത്. ജൂൺ 14വരെ നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എ.ഐ), ബ്ലൂ ഇക്കണോമി എന്നിങ്ങനെ രണ്ട് ഡയലോഗ് സെഷനുകളാണുള്ളത്. ഉത്തരവാദിത്തത്തോടെ സാങ്കേതികവിദ്യ എങ്ങനെ നിർമിക്കാമെന്നും പ്രചരിപ്പിക്കാമെന്നും ഉപയോഗിക്കാമെന്നും എ.ഐ സെഷനിൽ ചർച്ച ചെയ്തു. സുസ്ഥിര വികസനം സ്ഥാപിക്കുന്നതിനും ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും ഭക്ഷ്യവിതരണത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ജലസ്രോതസ്സുകളുടെ മികച്ച മാനേജ്മെന്റ് സാക്ഷാത്കരിക്കുന്നതിനും കടലിനെയും സമുദ്രങ്ങളെയും ആശ്രയിക്കുന്നതിനുമുള്ള ഒരു മാർഗമെന്നനിലയിൽ അതിന്റെ പ്രാധാന്യത്തെ പറ്റി ബ്ലൂ ഇക്കണോമി സെഷനിൽ ചർച്ച ചെയ്യും.
ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം 1999ലാണ് ജി 20 രൂപവത്കരിച്ചത്. ആഗോള സാമ്പത്തിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനും യോഗം ചേരുന്ന ധനമന്ത്രിമാർക്കും സെൻട്രൽ ബാങ്ക് ഗവർണർമാർക്കുമുള്ള ഒരു ഫോറമായി ഈ ഗ്രൂപ് പ്രവർത്തിക്കുന്നു.
dsgdf