തൊഴിലാളികളുടെ കോവിഡ് ഐസൊലോഷൻ ; പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഒമാൻ


രാജ്യത്തെ തൊഴിലാളികളുടെ കൊവിഡ് ഐസൊലേഷനുമായി ബന്ധപ്പെട്ട് ഒമാൻ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. വാക്സിൻ സ്വീകരിക്കാത്തവർ കൊവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ ഏഴ് ദിവസം ക്വാറന്‍റീനിൽ കഴിയണം. പിന്നീട് കൊവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കിൽ മാത്രം പുറത്തിറങ്ങാം. ഫലം പോസിറ്റിവാകുകയാണെങ്കിൽ 10 ദിവസത്തെ ഐസൊലേഷനിൽ കഴിയണം. എന്നാൽ കൊവിഡ് രോഗകളുമായി സമ്പർക്കം പുലർത്തിയവർ വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഐസൊലേഷന്റെ ആവശ്യമില്ല. വാക്സിൻ സ്വീകരിച്ചവർ കൊവിഡ് പരിശോധന നടത്തണം. ഫലം പോസിറ്റിവാണെങ്കിൽ ഏഴു ദിവസത്തെ ഐസൊഷേനിൽ കഴിയണം. പിന്നീട് എട്ടാം ദിവസം കൊവിഡ് പരിശോധന നടത്തണം. പോസിറ്റീവ് ആണെങ്കിൽ 10 ദിവസം ഐസൊലേഷനിൽ കഴിണം. കൊവിഡ് രോഗ ലക്ഷണങ്ങൾ ഉള്ള എല്ലാവരും പരിശോധന നടത്തണം എന്ന് മന്ത്രാലയം അറിയിച്ചു. ഏതെങ്കിലും തൊഴിലാളിക്ക് ഫലം പോസിറ്റീവ് ആണെങ്കിൽ ഏഴ് ദിവസത്തെ ഐസൊലേഷനിൽ കഴിയണം. പിന്നീട് ആന്‍റിജൻ പരിശോധനക്ക് വിധേയമാക്കണം. ഫലം നെഗറ്റിവാണെങ്കിൽ ഐസൊലേഷൻ അവസാനിപ്പിക്കാം അല്ലെങ്കിൽ വീണ്ടും 10 ദിവസം ഐസൊലേഷൻ പൂർത്തിയാക്കണം.മറ്റേതെങ്കിലും രാജ്യത്തേക്ക് യാത്ര പോകുകയാണെങ്കിൽ മാത്രം പി.സി.ആർ ടെസ്റ്റിൽ പോസിറ്റിവാകുകയാണെങ്കിൽ 72 മണിക്കൂർ ഐസൊലേഷനിൽ കഴിഞ്ഞാൽ മതി. രാജ്യത്തെ പൊതു സ്വകാര്യമേഖലകളിലെ എല്ലാ സ്ഥാപനങ്ങളും കൊവിഡ് നിയമങ്ങൾ പൂർണ്ണമായും പാലിക്കണം എന്ന് മന്ത്രാലയം നിർദേശിച്ചു.