മലയാളി വ്യാപാരിയെ കബളിപ്പിച്ച് പണം തട്ടി

സലാല: പെട്രോള്‍ ഖനന കേന്ദ്രമായ മര്‍മൂളില്‍ മാഹി സ്വദേശി നവാസിന്‍െറ കടയില്‍നിന്ന് ഏഷ്യന്‍ വംശജന്‍ 50 റിയാല്‍ കവര്‍ന്നു. കഴിഞ്ഞദിവസം വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സംസാരത്തിലും വേഷവിധാനത്തിലും പാകിസ്താനിയെന്ന് തോന്നുന്ന ഒരാള്‍ ന്യൂ ഓട്ടോ സ്പെയര്‍ പാര്‍ട്സ് എന്ന കടയിലെത്തി 50 റിയാല്‍ നല്‍കി രണ്ടു റിയാലിന് സാധനം വാങ്ങി. 48 റിയാല്‍ ബാക്കി നവാസ് കൊടുക്കുകയും ചെയ്തു. താനുദ്ദേശിച്ച ബ്രാന്‍ഡല്ല സാധനമെന്ന് പറഞ്ഞ് ഉടനെ അദ്ദേഹം വാങ്ങിയ സാധനം തിരികെ കൊടുക്കുകയും കടയുടമ 50 റിയാല്‍ തിരികെ കൊടുത്ത് 48 റിയാല്‍ തിരിച്ചുവാങ്ങി. പിന്നീട് കുറെ നേരം കടയില്‍നിന്ന് സംസാരിച്ച ഇയാള്‍ തന്‍െറ 50 റിയാല്‍ മടക്കിനല്‍കണമെന്ന് പറഞ്ഞു. താനത് തിരികെ നല്‍കിയതാണെന്നുപറഞ്ഞെങ്കിലും ഇദ്ദേഹം സമ്മതിച്ചില്ല. തനിക്ക് പിശകുപറ്റിയതാകാമെന്നു ധരിച്ച് വീണ്ടും നവാസ് ഇദ്ദേഹത്തിന് 50 റിയാല്‍ കൊടുത്തു. പൈസ ലഭിച്ചയുടന്‍ വന്നയാള്‍ അപ്രത്യക്ഷനായി. കുറച്ചുകഴിഞ്ഞാണ് തന്‍െറ പോക്കറ്റില്‍ ഉണ്ടായിരുന്ന 50 റിയാലാണ് കൊടുത്തതെന്ന് മനസ്സിലാകുന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇത് വ്യക്തമാവുകയും ചെയ്തു. പിന്നീട് മര്‍മൂള്‍ ഭാഗത്ത് തിരഞ്ഞെങ്കിലും കണ്ടത്തൊനായില്ല.
പത്രങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ വായിച്ച് ധാരണയുണ്ടായിട്ടും തന്നെ വിദഗ്ധമായി കബളിപ്പിച്ചതായി നവാസ് പറയുന്നു. കളവുപറയില്ല എന്ന അവസ്ഥ സൃഷ്ടിച്ചാണ് വന്നയാള്‍ പണം തട്ടിയതെന്നും നവാസ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.