ഒമാനിൽ കൊറോണ ബാധിതരുടെ എണ്ണം 910 ആയി

മസ്കറ്റ്: ഇന്നലെ 97 പുതിയ കൊറോണ കേസുകൾ കൂടി രജിസ്റ്റർ ചെയ്തതോടെ ഒമാനിലെ കോവിഡ് ബാധിതരുടെ എണ്ണം 910 ആയി ഉയർന്നു. രണ്ട് വിദേശികൾ ഉൾപ്പെടെ 4 പേരാണ് മരണപ്പെട്ടിട്ടുള്ളത്. ഇതു വരെ 131 പേർ രോഗ വിമുക്തി നേടിയിട്ടുണ്ട്. ചൊവ്വാഴ്ച 86 ഉം തിങ്കളാഴ്ച 53 പേർക്കുമാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
നിലവിൽ മസ്കറ്റിലാണ് കൂടുതൽ രോഗബാധിതർ (744). മുസന്ദം 3, അൽദാഹിറ 3, ബുറൈമി 4, ദോഫാർ 10, തെക്കൻ ശർഖിയ 15, വടക്കൻ ശർഖിയ 12, നിസ്‌വ ഉൾപ്പെടുന്ന ദാഖിലിയ 44, തെക്കൻ ബാറ്റിന 46 എന്നിങ്ങനെയാണ് പ്രവിശ്യ തിരിച്ചുള്ള കണക്കുകൾ.