ഖരീഫ് ഫെസ്റ്റിവൽ : സലാലയിൽ സന്ദർശനം നടത്തിയത് 91,342 പേർ

സലാല : ഖരീഫ് ഫെസ്റ്റ്്വെലിന്റെ ഭാഘമായി മഴപൊഴിയും കാലത്തെ കണ്ണഞ്ചിപ്പിക്കുന്ന പച്ചപ്പും കുളിരുമാസ്വദിക്കാൻ ദോഫാർ ഗവർണറേറ്റിലെത്തിയ സഞ്ചാരികളിൽ 61.9 ശതമാനം വർദ്ധന. ആദ്യ 20 ദിവസത്തിനിടെ 91,342 പേർ ദോഫാർ ഗവർണറേറ്റിലെത്തി. ജൂൺ 21 മുതൽ ചൊവ്വാഴ്ച വൈകീട്ട് വരെയുള്ള കണക്കാണ് ദേശീയ സ്ഥിതി വിവര വിഭാഗം പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സലാലയിലെത്തിയത് 56,423 പേരായിരുന്നു. ഇതിൽ 66.2 ശതമാനവും സ്വദേശികളാണ്. 9.2 ശതമാനം ഇമറാത്തികളും 10.6 ശതമാനം ഇതര ജി.സി.സി. രാഷ്ട്രങ്ങളിൽ നിന്നുള്ളവരുമായിരുന്നു. നഗരസഭാ േസ്റ്റഡിയത്തിൽ ചൊവ്വാഴ്ച വൈകീട്ട് തുടക്കം കുറിച്ച സലാല ടൂറിസം ഫെസ്റ്റിവലിലേക്കും സഞ്ചാരികളുടെ ഒഴുക്കാണ് അനുഭവപ്പെടു ന്നത്.
ബലി പെരുന്നാൾ അവധി ദിനങ്ങൾ വരെ തുടരുന്ന ഫെസ്റ്റിവലിൽ വരും ദിവസങ്ങളിലും കൂടുതൽ പേർ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമെത്തും. ഇത്തവണ കൂടുതൽ പുതുമകളോടെയാണ് ഫെസ്റ്റിവൽ ഒരുക്കിയിട്ടുള്ളത്. സലാലയിലെ ഖരീഫ് വിപണിയും ഫെസ്റ്റിവലിനായി കൂടുതൽ സന്ദർശകർ വരുമെന്ന പ്രതീക്ഷയിൽ കൂടുതൽ മികവോടെയാണ് ഒരുക്കിയിട്ടുള്ളത്.