ജബൽ അക്തറിൽ ജലശു­ദ്ധീ­കരണ ശാ­ലയു­ടെ­ നി­ർ­മ്മാ­ണം അടു­ത്ത വർ­ഷം പൂ­ർ­ത്തി­യാ­കും


മസ്ക്കറ്റ് : ഒമാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ  ജബൽ അക്തറിൽ ജലശുദ്ധീകരണ ശാലയുടെ നിർമ്മാണംപുരോഗമിക്കുന്നു. അടുത്ത വർഷം പൂർത്തിയാകുന്ന പദ്ധതി  രാജ്യത്തെ വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾക്കും  വികസനകൾക്കും വഴിയൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സമുദ്ര നിരപ്പിൽ നിന്നും  ഒന്‍പതിനായിരത്തി എണ്ണൂറു  അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ്  ജബൽ അക്തർ.

ഒമാനിലെ ദാഖിലിയ  പ്രദേശത്തെ  ജബൽ അക്തറിലെ സ്വദേശികളുടെയും  സ്ഥിര താമസക്കാരുടെയും  വളരെ നാളുകളായുള്ള   ആവശ്യത്തിനാണ്  ഇതോടു കൂടി പരിഹാരം  ഉണ്ടാകുന്നത്. സമുദ്ര നിരപ്പിൽ നിന്നും  ഒന്പതിനായിരത്തി  എണ്ണൂറ് അടി  ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തെ  ഒരു പ്രധാന  വിനോദ  സഞ്ചാര കേന്ദ്രമാണ്  ജബൽ അക്തർ.

ഇരുപത്തിനാല് ദശ ലക്ഷം ഒമാനി റിയാൽ ചിലവിടുന്ന  ഈ ജല ശുദ്ധികരണ ശാലയുടെ പ്രതിദിന  ശേഷി  1.76 ദശലക്ഷം ഗാലൻ ആയിരിക്കും. എണ്ണൂറ്  മുതൽ  അയ്യായിരം  ക്യുബിക് മീറ്റർ വരെ ശേഷിയുള്ള  മൂന്ന് ജല ശുദ്ധീകരണ ശാലകൾ ആണ് നിർമ്മിക്കുന്നത്. മുപ്പത്തിയെട്ടു  ചതുരശ്ര  കിലോമീറ്റർ  പരിധിയിലുള്ള  ഉപഭോക്താക്കൾക്ക്  കുടിവെള്ളം ഇതിലൂടെ  ലഭിക്കും. 120 കിലോമീറ്റർ ദൈർഘ്യമുള്ള  പെപ്പ് ശൃംഖല  ഇതിനായി ഉപയോഗിക്കുന്നുണ്ട് .

രാജ്യത്തു  ആദ്യമായിട്ടാണ്   സമുദ്ര നിരപ്പിൽ നിന്നും വളരെ ഉയർന്ന പ്രദേശത്തു  ഇങ്ങനെ ഒരു  ജല ശുദ്ധീകരണ ശാല  നിർമ്മിക്കപ്പെടുന്നത്.  കഴിഞ്ഞ ആഗസ്റ്റിൽ  നിർമ്മാണ   പ്രവർത്തനങ്ങൾ  ആരംഭിച്ച  പദ്ധതിയുടെ പ്രവർത്തനം  രണ്ടായിരത്തി പതിനെട്ട്  അവസാനത്തോട് കൂടി ആരംഭിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed