ഒമാനിൽ അഞ്ച് ദിവസംകൊണ്ട് തൊഴിൽ വിസ ലഭ്യമാക്കാൻ പദ്ധതി

മസ്ക്കറ്റ് : സന്പദ് വ്യവസ്ഥയുടെ വൈവിധ്യവൽകരണം വിപുലപ്പെടുത്താനുള്ള ദേശീയ പദ്ധതിയായ തൻഫീദിന്റെ ഭാഗമായി ദുബൈയിൽ അഞ്ച് ദിവസംകൊണ്ട് തൊഴിൽ വിസ ലഭ്യമാക്കാൻ പദ്ധതി. ഏകജാലക സംവിധാനത്തിലൂടെ വിസാകാലാവധി കുറയ്ക്കാനാണ് പദ്ധതിയിടുന്നത്.
നിലവിൽ ചില സമയങ്ങളിൽ തൊഴിൽ വിസ നടപടി ക്രമങ്ങൾക്ക് മാസങ്ങൾ വേണ്ടി എടുക്കാറുണ്ട്. ഏകജാലക സംവിധാനത്തിലൂടെ വേഗത്തിൽ വിസ ലഭിക്കുന്നതും താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ സാധിക്കുന്നതും തൊഴിൽ വിപണിക്ക് സഹായകമാവുമെന്ന് ഒമാൻ സൊസൈറ്റി ഓഫ് കോൺട്രാക്ടേഴ്സ് സി.ഇഒ ഷഹ്സ്വാർ അൽ ബലൂഷി പറഞ്ഞു.
ഒമാനിൽ പ്രവർത്തിക്കുന്ന കന്പനികൾക്ക് ഇത് ഗുണകരമാവും. കൂടാതെ വിദേശ തൊഴിലാളികൾക്ക് ആറ്, ഒന്പത് മാസത്തേക്കുള്ള താൽക്കാലിക വിസ നൽകാൻ സാധിച്ചാൽ എണ്ണ, നിർമ്‍മാണ മേഖലകളിലെ കന്പനികൾക്ക് ചിലവ് കുറയ്ക്കാൻ സാധിക്കുമെന്നും ഷഹ്സ്വാർ അൽ ബലൂഷി അറിയിച്ചു. പുതിയ പദ്ധതിയെ കന്പനികളും വ്യവസായികളും തൊഴിലാളികളും റിക്രൂട്ടിങ് ഏജൻസികളുമെല്ലം സ്വാഗതം ചെയ്തു.