തൊഴിൽ പ്രതിസന്ധി: ഒമാനിൽ നിരവധി മലയാളി നഴ്സുമാരെ പിരിച്ചുവിട്ടു


ഒമാന്‍: സൗദി അറേബ്യയിലെ പ്രതിസന്ധിക്ക് പിന്നാലെ ഒമാനിലും തൊഴില്‍ പ്രതിസന്ധി രൂക്ഷം. സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന വിദേശി നേഴ്‍സുമാരെ പിരിച്ചുവിടാന്‍ നോട്ടീസ് അധികാരികള്‍ നോട്ടീസ് നല്‍കി. മലയാളികള്‍ ഉള്‍പടെ 76 പേര്‍ക്കാണ് നോട്ടീസ്. ഇവര്‍ ഇന്നു മുതല്‍ ജോലിയില്‍ പ്രവേശിക്കേണ്ടതില്ലെന്ന് നോട്ടീസില്‍ പറയുന്നു. സ്വദേശിവത്‍കരണം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.

നോട്ടീസിന് മുന്നോടിയായി 90 ദിവസത്തെ സാവകാശം ഇവര്‍ക്ക് കൊടുത്തിരുന്നു. ഇന്നാണ് അത് അവസാനിക്കുന്നത്. ഇനി എട്ട് ദിവസത്തിനകം ഒമാന്‍ വിടണമെന്നാണ് ഇവര്‍ക്കുള്ള നിര്‍ദ്ദേശം. ഗള്‍ഫില്‍ തുടരുന്ന തൊഴില്‍ പ്രശ്‍നങ്ങളില്‍ ഇടപെടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍ക്ക സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിതാഖത്ത് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി സൗദിയില്‍ ജോലി നഷ്ടപ്പെട്ട പതിനായിരത്തിലധികം പേരെ തിരിച്ചെത്തിക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഭക്ഷണം പോലുമില്ലാതെ സൗദിയില്‍ കുടുങ്ങിയവര്‍ക്ക് നിരവധി മാസത്തെ ശമ്പളം പോലും ലഭിക്കാനുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed