120-കാരൻ ജീവിതത്തിലെ ആദ്യ മെഡിക്കൽ പരിശോധനയിൽ ഫിറ്റ്

കൊൽക്കത്ത : ജീവിതത്തില്‍ ആദ്യമായി ഒരു തലവേദന വന്നപ്പോള്‍ 120 വയസ്സുള്ള സ്വാമി ശിവാനന്ദയെ ഒരു ഫുള്‍ മെഡിക്കല്‍ ചെക്കപ്പിന് ഡോക്ടര്‍മാര്‍ വിധേയനാക്കി. റിസൾട്ട് കണ്ട ഡോക്ട്ടർകും അദ്‌ഭുതം സ്വാമി പൂര്‍ണആരോഗ്യവാൻ.
ജനിച്ചതില്‍ പിന്നെ ആദ്യമായാണ് സ്വാമി ഒരു എംആര്‍ഐ സ്‌കാനിനും, എക്‌സ്‌റേയ്ക്കുമൊക്കെ വിധേയനാകുന്നത്. സ്വാമി പൂര്‍ണ ആരോഗ്യവാനാണെന്ന് ആശുപത്രിയിലെ ഇന്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റായ ഡോ.പി.സി മോന്‍ഡല്‍ വ്യക്തമാക്കി.
120 വയസ്സുണ്ടെങ്കിലും ഒരു 50 വയസ്സുകാരനെപ്പോലെയാണ് സ്വാമി. തിളപ്പിച്ച് മാത്രമേ എല്ലാ ഭക്ഷണങ്ങളും പാകം ചെയ്യാന്‍ സ്വാമി എടുക്കാറുള്ളൂ, ദിവസവും പച്ചമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, കൂടാതെ ദിവസവും എക്‌സസൈസ് ചെയ്യുന്നതുമാണ് ഇദ്ദേഹത്തിന്റെ രീതി. 1896 ഓഗസ്റ്റ് 8 നാണ് സ്വാമിയുടെ ജനനം. ഇപ്പോഴും പഴയ ജീവിത രീതിയാണ് തുടരുന്നത്.