ഉമ്മൻ ചാണ്ടിക്കെതിരെ ദ്രുതപരിശോധനയ്ക്ക് ഉത്തരവ്


തൃശൂർ: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ദ്രുതപരിശോധനയ്ക്ക് വിജിലൻസ് കോടതി ഉത്തരവ്. മുൻ മന്ത്രി എ.പി. അനിൽകുമാർ ഉൾപ്പെടെ ആറുപേർക്കെതിരെയാണ് ദ്രുതപരിശോധനയ്ക്ക് കോടതി ഉത്തരവിട്ടത്. പാലക്കാട് മെഡിക്കൽ കോളജ് നിയമനത്തിൽ ക്രമക്കേടെന്ന പരാതിയിൽ ആണ് ഉത്തരവ്. സെപ്റ്റംബർ 19ന് മുൻപ് അന്വേഷിച്ച് ആദ്യ റിപ്പോർട്ട് നൽകാനാണ് വിജിലൻസിന്റെ തിരുവനന്തപുരം സെല്ലിന് തൃശൂർ കോടതി നിർദേശം നൽകിയത്.

പാലക്കാട് ഗവ.മെഡിക്കൽ കോളജിൽ നൂറിലധികം ജീവനക്കാരുടെ നിയമനം വഴിവിട്ടാണ് നടന്നതെന്നാരോപിച്ചാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. നിയമാനുസൃതമായല്ല ഇവരുടെ നിയമനം നടന്നതെന്നും ചിലയാളുകളുടെ ശുപാർശയ്ക്കും താൽപര്യങ്ങൾക്കുമനുസരിച്ചാണെന്നും പരാതിയിൽ പറയുന്നു.

You might also like

  • Straight Forward

Most Viewed